HOME
DETAILS

'കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ നരേന്ദ്ര മോദി സ്വീകരിച്ച അതേ അടവാണ് പിണറായി വിജയനും പിന്തുടരുന്നത്':കെ.പി.എ മജീദ് 

  
backup
April 17 2020 | 11:04 AM

kpa-majeed-statement-in-km-shajee-issue

മലപ്പുറം:രാഷ്ട്രീയ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി വായടപ്പിക്കാന്‍ നരേന്ദ്ര മോദി കാണിക്കുന്ന അതേ അടവാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നത്. കെ.എം ഷാജി എം.എല്‍.എക്കെതിരായ വിജിലന്‍സ് കേസിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. ഇത് രാഷ്ട്രീയമായ പ്രതികാര നടപടിയാണെന്ന് ആര്‍ക്കും മനസ്സിലാകും.കെ.എം ഷാജിക്കെതിരേ വിജിലന്‍സ് നടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരണവുമായി രംഗത്തെത്തിയത്. 

മുസ്ലിംലീഗ് ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയവരെ രക്ഷിക്കാന്‍ പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിക്കുന്നതായി തുറന്നടിച്ച കുറ്റത്തിനാണ് ഷാജിയെ ഇടതു സര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം പകപോക്കലിലേക്ക് നീങ്ങുന്നത് ശരിയായ രീതിയല്ല. കേരള രാഷ്ട്രീയത്തിന് പരിചയമില്ലാത്ത പ്രതികാര നടപടിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത്.സി.പി.എം നിയന്ത്രണത്തിലുള്ള ഒരു സ്‌കൂളിനു വേണ്ടി കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നുവന്നതാണ്. കഴമ്പില്ലാത്ത പരാതി ആയതിനാല്‍ ഒരുതരത്തിലുള്ള കേസും നേരിടേണ്ടി വന്നിട്ടില്ല. ഇതാണ് ഇപ്പോള്‍ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തരം ഉമ്മാക്കികള്‍ കാട്ടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ല. പ്രതിപക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാണിക്കണം. ഇത്തരം പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ അതിന്റെ ഫലം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago