ഗള്‍ഫില്‍ നിന്നെത്തിയ ടണ്‍കണക്കിന് കാര്‍ഗോ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കെട്ടിക്കിടക്കുന്നു: കാര്‍ഗോ ഡെലിവറിക്ക് ഇളവ് നല്‍കണമെന്ന ആവശ്യം ശക്തം
ന്യൂഡല്‍ഹി:കൊവിഡ് 19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം ലോക്ക് ഡോണിലേക്ക് മാറിയപ്പോള്‍ വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന മേഖലകളിലൊന്നാണ് ഗള്‍ഫില്‍ നിന്നുളള കാര്‍ഗോ മേഖല. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ ബന്ധുക്കള്‍ക്കയച്ച ആയിരക്കണക്കിന് ടണ്‍ കാര്‍ഗോയാണ് ഡെലിവറി ചെയ്യപ്പെടാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കെട്ടികിടക്കുന്നത്.
ഭക്ഷ്യ വസ്തുക്കളടക്കമുളള അവശ്യ വസ്തുക്കളും അടങ്ങിയതാണ് ഈ കാര്‍ഗോ ഓര്‍ഡറുകളിലധികവും. ഇതിനകം തന്നെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച പിന്നിട്ടതോടെ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗശൂന്യമാകുമെന്ന ആശങ്കയുമുണ്ട്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കടകളെല്ലാം അചടച്ചിട്ടതിനാല്‍ പ്രാവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും മറ്റുമടങ്ങിയ കാര്‍ഗോ വീട്ടിലെത്തിയാല്‍ അത് വലിയ ആശ്വാസമാകുമെന്നുറപ്പാണ്.
ഡല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നും വിമാനമാര്‍ഗ്ഗവും ഷിപ്പ്മെന്റിലൂടെയുമെത്തിയ കാര്‍ഗോ കെട്ടിക്കിടക്കുന്നത്. കാര്‍ഗോ നീക്കം അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്താത്തത് മൂലം വലിയ തിരിച്ചടിയാണ് ഈ രംഗത്തെ സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. നൂറ് കണക്കിന് കാര്‍ഗോ സ്ഥാപനങ്ങളാണ് ജിസിസി രാഷ്ട്രങ്ങളിലുളളത്. ഈ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് സാധാരണ പ്രവാസികള്‍ ജോലിയെടുക്കുന്നുണ്ട്.
എല്ലാ മേഖലയെയും കൊവിഡ് ബാധ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന തിരിച്ചറിവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനേക്കാളും തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി കാര്‍ഗോ സ്ഥാപനങ്ങളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഓര്‍ഡറുകളും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ലോക്ക് ഡൗണിന് മുന്‍പ് നാട്ടിലേക്കയച്ച കാര്‍ഗോ അതിന്റെ ഉടമകളുടെ വീടുകളിലെത്തിക്കാന്‍ നടപടിയുണ്ടാവണമെന്നും കൊവിഡ് 19 സാഹചര്യത്തില്‍ സ്വീകരിക്കേണ്ട എല്ലാ സുരക്ഷാ മുന്‍കരുതലും പാലിച്ചുകൊണ്ട് ഇത് സാധ്യമാണെന്നും കാര്‍ഗോ രംഗത്തെ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ലോക്ക് ഡൗണ്‍ 21 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയെടുക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."