HOME
DETAILS

ചെന്നിത്തല എടത്തല ഉസ്മാന്റെ വീട്ടിലെത്തി: പൊലിസുകാര്‍ക്കെതിരെ നടപടിയില്ലാത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതികരണം

  
backup
June 10 2018 | 16:06 PM

546456123123-2


ആലുവ: എടത്തല പൊലിസ് മര്‍ദനത്തിന് നേതൃത്വം കൊടുത്ത പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യാത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലുവയില്‍ ആവശ്യപ്പെട്ടു. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡി.ജി.പിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

ഇവരെ സംരക്ഷിക്കുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഉസ്മാനെതിരെ ജാമ്യമില്ലാത്ത വകുപ്പുപയോഗിച്ച് കേസെടുത്തപ്പോള്‍ റോഡിലും തുടര്‍ന്ന് ലേക്കപ്പിലും ക്രൂര മര്‍ദനവും കവിളെല്ല് തല്ലിയൊടിക്കുകയും ചെയ്ത പൊലിസുകാക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തിയതും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഈ വിഷയത്തില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ അപമാനിക്കുകയാണ് ചെയ്തത്. ആലുവയെന്താ സ്വതന്ത്ര റിപ്പബ്ലിക് ആണോ എന്ന് ചോദിച്ചതിന് പിന്നിലെ ദുസ്സൂചന എന്തെന്ന് മുഖ്യമന്ത്രിവ്യക്തമാക്കണം. ആലുവക്കാരെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണം. നോമ്പുതുറക്കാന്‍ സാധനങ്ങള്‍ വാങ്ങി വരുന്ന വഴിയിലാണ് പ്രവാസിയായ ഉസ്മാന്റെ ബൈക്കില്‍ പൊലിസുകാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചത്.

തുടര്‍ന്ന് നടന്ന സംഘടനത്തിലും പൊലിസ് സ്റ്റേഷനില്‍ കൊണ്ടു നടന്ന ക്രൂരമായ ലോക്കപ്പ് മര്‍ദനവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. എന്നിട്ടും പൊലിസ് ഈ നടപടിയെ ന്യായീകരിക്കുകയാണ്. കുറ്റക്കാരായ പൊലിസുകാരരെ ഇപ്പോള്‍ ട്രെയിനിംഗിന് അയച്ചിരിക്കുകയാണ് എന്നാണ് പറയുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ അയക്കണ്ടത് ദുര്‍ഗുണ പാഠശാലയിലേക്കാണ്.

ഉസ്മാന്റെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഉസ്മാനായിരുന്നു വീടിന്റെ ഏക ആശ്രയമെന്ന് മാതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞു. ചികിത്സാ ചെലവ് സര്‍ക്കാരിനെ കൊണ്ട് വഹിപ്പിക്കാമെന്നും, അല്ലെങ്കില്‍ എം.എല്‍.എ നേരിട്ട് വഹിക്കുമെന്നും ഉറപ്പ് നല്‍കി. ചെന്നിത്തല രാജഗിരി ആശുപത്രിയിലെത്തി പരുക്കേറ്റ ഉസ്മാനെ സന്ദര്‍ശിക്കുകയും ഭാര്യയോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരും ഉണ്ടായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  7 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago