കൊറോണക്കാലത്ത് സിലബസ് വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സ്‌കൂള്‍ കലോത്സവം
കൊല്ലം: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഭീഷണിയായി സംസ്ഥാനത്ത് സിലബസ് വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്
കൊറോണക്കാലത്ത് ഓണ്‍ലൈന്‍ കലോത്സവത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്ഥിരം വാര്‍ഷിക കലോത്സവമാണ് നടത്തുക. സാധാരണ നടന്നുവരുന്ന കലോത്സവത്തിന് ഉണ്ടാകുന്ന സാമ്പത്തിക പ്രാരാബ്ധങ്ങളും അമിത ചെലവും ഒഴിവാക്കാനും കലാപരമായ കഴിവിനെ ഒരു കുടക്കീഴില്‍ അവതരിപ്പിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഓണ്‍ലൈന്‍ കലോത്സവത്തിന് കഴിയുമെന്നതാണ് പരിപാടിയുടെ മെച്ചം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ട്രോഫി, കാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, കലാപ്രതിഭ, കലാതിലകം പട്ടങ്ങളും നല്‍കും.
ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികളും നല്‍കും. ഇതു സംബന്ധിച്ച് സംഘാടകരായ കേരള സംസ്ഥാനതല ഐ.ടി സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് (സിറ്റ്മിക്കോസ്) സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടെയും പ്രിന്‍സിപല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് ഇക്കഴിഞ്ഞ 16ന് കത്തയച്ചിരുന്നു.
മത്സരാര്‍ഥികള്‍ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍, കൈയെഴുത്ത്പ്രതി എന്നിവയ്‌ക്കൊപ്പം കൂട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, രക്ഷകര്‍ത്താവിന്റെ പേര് ഉള്‍പ്പെടെ മെയ് നാലിന് വൈകിട്ട് നാലിന് മുന്‍പ് സമര്‍പിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അപേക്ഷകള്‍ വെബ്‌സൈറ്റ്, വാട്‌സ്ആപ്പ് എന്നിവ വഴി അയക്കാം.
എന്നാല്‍ മത്സരത്തിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധിക്യതരില്‍നിന്നു സര്‍ട്ടിഫിക്കറ്റ് അവശ്യമില്ല. സമര്‍പിക്കപ്പെട്ട ഇനങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷം ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുടെ പേരുകള്‍ പ്രഖ്യാപിക്കും. അതിന് ശേഷമാണ് വിജയി സ്‌കൂള്‍ അധികൃതരില്‍നിന്നു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. കൊറോണയുടെ കാലപരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ നൃത്ത ഇനങ്ങളില്‍പ്പെടുന്ന ആടയാഭരണങ്ങള്‍ക്ക് മതിയായ ഇളവുകളും ലഭിക്കും. മത്സരത്തിന്റെ സമയക്രമത്തില്‍ ക്യത്യത നിഷ്‌കര്‍ച്ചിട്ടുണ്ട്.
അതുപോലെ വീഡിയോ ഫൂട്ടേജുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാല്‍ മത്സരത്തില്‍നിന്നു പുറത്താകുമെന്നും നിബന്ധനകളില്‍ പറയുന്നുണ്ട്. എയ്ഡഡ്, അണ്‍ എയ്ഡഡ് വ്യത്യാസമില്ലാത്തതിനാല്‍ കേരളത്തിലെ വിദ്യാര്‍ഥികളെ ഒരേ രീതിയിലുള്ള മത്സരവേദികളിലെത്തിക്കുകയെന്ന ലക്ഷ്യവും കലോത്സവത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."