പിണറായിക്ക് നക്ഷത്രഫലം പറയുന്ന ജ്യോതിഷന്റെ പരിവേഷം; വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കെ. സുധാകരന്
കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കെ. സുധാകരന് എം.പി. നക്ഷത്രഫലം പറയുന്ന ജ്യോതിഷനെ പോലെ വന്ന പിണറായിയുടെ അഭിനയം കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റോടെ അവസാനിക്കുകയായിരുന്നു. പി.ആറില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സംസാരിക്കുന്ന പിണറായിയുടെ തനിസ്വഭാവം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റോടെ പുറത്തായെന്നും പിണറായിയുടെ പദപ്രയോഗങ്ങള്‍ കൂടുതല്‍ ചേരുക പിണറായിക്കുന്ന തന്നെയാണെന്നും സുധാകരന് പറഞ്ഞു.
കേരളം കൊവിഡിനെ മറികടന്നത് എല്ലാവരും ചേര്‍ന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസുകാര്‍ക്കും അച്ചടക്കമുള്ള ജനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. എന്നാല്‍ താനാണ് എല്ലാം ചെയ്യുന്നതെന്നുള്ള മനോഭാവമാണ് പിണറായിക്ക്. മന്ത്രി ജൈലജയുടെ ദുരനുഭവം ജനങ്ങള്‍ മനസിലാക്കിയതാണ്. സ്പ്രിംഗ്ളര്‍ വിവാദം ലാവ്ലിന് കേസിന് സമാനമാണെന്നും ഒരുജനതയുടെ സ്വകാര്യതയെ വിറ്റുകാശാക്കുന്ന ആദ്യസര്‍ക്കാരാണ് പിണറായിയുടേതെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നും സുധാകരന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."