നീതി ലഭിക്കും വരെ തുടര്‍സമരങ്ങള്‍ക്ക് രൂപം നല്‍കി യു.ഡി.എഫ്
ആലുവ: എടത്തല കുഞ്ചാട്ടുകരയില്‍ വച്ച് ഉസ്മാന്‍ എന്ന പ്രവാസിയായ യുവാവിനെ മര്‍ദിച്ച കേസില്‍ നീതി ലഭിക്കും വരെ തുടര്‍സമരങ്ങള്‍ക്ക് രൂപം നല്‍കി യു.ഡി.എഫ് അലുവ നിയോജക മണ്ഡലം കമ്മിറ്റി. ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പോള്‍ ക്രൂരമായി മര്‍ദിച്ച് എല്ലുകള്‍ തകര്‍ത്തിട്ടുപോലും നാലു പൊലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ്. കുറ്റക്കാരായ പോലിസുകാരെ സസ്‌പെന്റ് ചെയ്യണമെന്നും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഡ്യൂട്ടിയിലുള്ള പൊലിസുകാരാണ് ഉസ്മാന് തല്ലിച്ചതച്ചത്. അതിനാല്‍ ഉസ്മാന്റെ ചികിത്സാ ചിലവ് ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രത്യക്ഷ സമരപരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച എടത്തല കുഞ്ചാട്ടുകരയില്‍ വച്ച് വൈകുന്നേരം അഞ്ചിന് രാഷ്ടീയ വിശദീകരണ യോഗം നടത്തും. 19ന് രാവിലെ പത്തിന് മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുവാനും ഇന്നലെ കോണ്‍ഗ്രസ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് ആലുവ നിയോജ മണ്ഡലം കമ്മിറ്റി യോഗംതീരുമാനിച്ചു. ഈ സമരങ്ങളുടെ വിജയത്തിനായി യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുവാനും തീരുമാനിച്ചു.
ആലുവ കോണ്‍ഗ്രസ് ഹൗസില്‍ കൂടിയ യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ, ബി.എ അബ്ദുള്‍ മുത്തലിബ്, മുഹമ്മദ് ഷിയാസ്, ഡൊമിനിക് കാവുങ്കല്‍, എം.കെ എലത്തീഫ്, ബാബു പുത്തനങ്ങാടി, പരീത് കുമ്പശ്ശേരി, ടി.ആര്‍ തോമസ്, പി.എന്‍ ഉണ്ണികൃഷ്ണന്‍, എം.ജെ ജോമി, തോപ്പില്‍ അബു, ദിലീപ് കപ്രശേരി, സാബു റാഫേല്‍ ,സാജിത സിദ്ധിക്, പി.എ താഹിര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."