HOME
DETAILS

'അവരൊന്ന് ശുദ്ധവായു ശ്വസിക്കട്ടേ'; കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കി സ്‌പെയിന്‍

  
backup
April 19 2020 | 09:04 AM

coronavirus-spanish-pm-promises-to-ease-confinement-of-children1

 

മാഡ്രിഡ്: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 14 മുതല്‍ കടുത്ത നിയന്ത്രണത്തിലാണ് സ്‌പെയിന്‍. അന്നുമുതല്‍ രാജ്യത്തെല്ലാവരും അടച്ചിട്ട വീടുകള്‍ക്കുള്ളിലായി. ഇനിയും ലോക്ക്ഡൗണ്‍ നീക്കാനായിട്ടില്ലെങ്കിലും കുട്ടികളെ പുറംലോകത്തേക്ക് തുറന്നുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്‌പെയിന്‍.

'അവര്‍ക്ക് കുറച്ച് ശുദ്ധവായു ലഭിക്കട്ടേ'- എന്നാണ് ഇതു പ്രഖ്യാപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ഷെസ് പ്രഖ്യാപിച്ചത്. ചെറിയ കുട്ടികളുള്ള ബാഴ്‌സലോണിയന്‍ മേയര്‍ അദ കോലോ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയോട് ഈ ആവശ്യമുന്നയിച്ചിരുന്നു.

സ്‌പെയിനില്‍ ഇതുവരെ രണ്ടു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 20,000 മരിക്കുകയും ചെയ്തു.

മഹാമാരിയുടെ ക്രൂരമായ കടന്നുകയറ്റത്തെയും ദുരന്തനിമിഷങ്ങളെയുമാണ് സ്‌പെയിന്‍ അതിജീവിച്ചതെന്ന് ഇക്കാര്യം പ്രഖ്യാപിച്ച് പെഡ്രോ പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കാനായിട്ടില്ല. മെയ് 9 വരെ നീട്ടാന്‍ വേണ്ടി പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച സ്‌പെയിനില്‍ 565 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദിവസവും ആയിരങ്ങള്‍ മരിച്ചുവീണ സ്‌പെയിനിനെ സംബന്ധിച്ച് ഇത് ആശ്വാസക്കണക്കാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a minute ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  19 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  22 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  32 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  36 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago