പരിസ്ഥിതിക്ക് ദ്രോഹമായി പ്ലാസ്റ്റിക് മദ്യകുപ്പികളും
ചങ്ങനാശേരി: മദ്യനയത്തിന്റെ പരിണതഫലമായി മദ്യശാലകള്‍ സാമൂഹ്യദുരന്തമാകുന്നതിന് പിറകെ പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന വിദേശമദ്യം പരിസ്ഥിതിക്ക് കൂടി കടുത്ത ദ്യോഹമാകുന്നു.പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന വിദേശമദ്യം ഘട്ടം ഘട്ടമായി നിര്‍ത്തുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടു തുടങ്ങിയില്ല. മഴക്കാലമായതോടെ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടുന്ന മദ്യകുപ്പികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഒട്ടും ചില്ലറയുമല്ല.
ഏപ്രില്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം പടിപടിയായി നിര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചില്ലുകുപ്പികളില്‍ വന്ന് കൊണ്ടിരുന്ന മദ്യം കൂടി പ്ലാസ്റ്റിക് കുപ്പികളിലാക്കുകയാണ് മദ്യകമ്പനികള്‍ ചെയ്തത്. മുന്തിയ ഇനം മദ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ചില്ലുകുപ്പികളില്‍ എത്തുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപനത്തിന് മുമ്പ് ചില്ലുകുപ്പികളില്‍ എത്തിയിരുന്ന ഒരു ലിറ്റര്‍ അളവിലുള്ള മദ്യം മുഴുവന്‍ ഇപ്പോള്‍ എത്തുന്നത് പ്ലാസ്റ്റിക് കുപ്പികളില്‍. പ്ലാസ്റ്റിക് കുപ്പികള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് മാസം എന്ന കാലയളവില്‍ കഴിഞ്ഞ രണ്ട് മാസവും ഒന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ചില്ലുകുപ്പിക്ക് ചിലവേറുമെന്നതാണ് മദ്യകമ്പനികള്‍ ഇപ്പോഴും ചൂണ്ടികാട്ടുന്നത്.
കര്‍ണാടകം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലൊക്കെ പരിസ്ഥിതിക്ക് ദോഷം വരാത്ത ടെട്രാപാക്കുകളും പ്രചാരത്തിലുണ്ട് പരിസ്ഥിതി പ്രശ്‌നം കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യവിതരണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."