HOME
DETAILS
MAL
പ്രേമചന്ദ്രന് രാഷ്ട്രീയ ഭ്രഷ്ട് കല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം: യൂത്ത് കോണ്‍ഗ്രസ്
backup
July 04 2016 | 18:07 PM
കൊല്ലം: അധികാരത്തിന്റെ ഗര്‍വ്വില്‍ സി.പി.എം സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമെതിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ വികസന സമിതികളില്നിന്നുപോലും ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളിലല്ല സി.പി.എം രാഷ്ട്രീയ വൈരം തീര്‍ക്കേണ്ടത്. അധികാരം തലയ്ക്ക് പിടിച്ച സഖാക്കള്‍ മര്യാദയുടെ സര്‍വ്വ സീമകളും ലംഘിക്കുകയാണ്. സി.പി.എം എന്‍.കെ പ്രേമചന്ദ്രന് രാഷ്ട്രീയ ഭ്രഷ്ട് കല്പ്പിക്കുയാണ്. ഇതിന് ജനങ്ങളോട് കണക്ക് പറയേണ്ട കാലം വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.വിഷ്ണു സുനില്‍ പന്തളം, ആര്.എസ്. അബിന്‍, ഷാബു എസ്.കന്റോണ്‍മെന്റ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."