HOME
DETAILS
MAL
ഖത്തറിൽ 440 പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു
backup
April 19 2020 | 16:04 PM
ദോഹ: ഖത്തറില്‍ ഇന്ന് 440 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5448 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറൂനിടെ 8 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 518 പേര്‍ക്കാണ് ഇതുവരെ കൊറോണ സുഖപ്പെട്ടത്. .നിലവിൽ 4992 പേരാണ് രോഗികളായി പരിചരണത്തിലുള്ളത്. 24 മണിക്കൂറിനകം 2399 പേരിൽ കോവിഡു പരിശോധന നടത്തി.ഇതുവരെ 62538 പേരെ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."