റിയാദ് എസ്.വൈ.എസ് ദശവാര്‍ഷികം; ഒരു വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചു
റിയാദ്: സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശവാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈ മാസം 28ന് റിയാദ് നോഫാ ഓഡിറ്റോറിയത്തില്‍ 'വിശ്വാസിയാകുക കരുത്തരാകുക' എന്ന പ്രമേയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയും തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികളും ദശവാര്‍ഷിക പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദശവാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ പത്തുദമ്പതികള്‍ക്ക് വിവാഹമൊരുക്കി കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഉദ്ഘാടന സമ്മേളനം, സെമിനാര്‍, എസ്.കെ.എസ്.ബി.വി വിദ്യാര്‍ഥി സംഗമം, ഫാമിലി ഫെസ്റ്റ്, ഇസ്‌ലാമിക ക്വിസ് മത്സരം, ഇസ്‌ലാമിക പഠനയാത്ര, സൗഹൃദ സംഗമങ്ങള്‍, സുപ്രഭാതം ദിനപത്രം കാംപയിന്‍, സുവനീര്‍ പ്രകാശനം, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയും നടക്കും.
സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണാര്‍ഥം 'എന്റെ സുപ്രഭാതം' എന്ന പേരില്‍ കൂടുതല്‍ പ്രവാസികളെ വരിക്കാര്‍ ആക്കുകയെന്ന ലക്ഷ്യത്തോടെ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഇവിടെ പണമടച്ച് നാട്ടില്‍ പത്രം എത്തിക്കുന്ന രീതിയിലാണ് കാംപയിന്‍ പ്രചാരണം നടക്കുക.
വാര്‍ത്താസമ്മേളനത്തില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, കോയാമുഹാജി കൊട്ടപ്പുറം, അബൂബക്കര്‍ ഫൈസി വെള്ളില, സൈതലവി ഫൈസി പനങ്ങാങ്ങര, സുബൈര്‍ ഹുദവി വെളിമുക്ക്, അലി തെയ്യാല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."