HOME
DETAILS
MAL
പ്രവാസികള്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലെത്തും; അപേക്ഷിക്കേണ്ടതിങ്ങനെ
backup
April 20 2020 | 15:04 PM
തിരുവനന്തപുരം: 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തി ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതായവര്ക്കും ഈ കാലയളവില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ ധനസഹായം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കും.
സേവിങ്സ് ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികള്‍ എന്‍.ആര്.ഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കാന്‍ മതിയായ രേഖകളും സമര്‍പ്പിക്കണം. എന്‍.ആര്.ഐ അക്കൗണ്ടിലേക്ക് പണമയയ്ക്കില്ല. അപേക്ഷ നോര്‍ക്കയുടെ വെബ്സൈറ്റായ www.norkaroots.org യില്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."