HOME
DETAILS

മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി

  
backup
June 11 2018 | 03:06 AM

%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5

നിലമ്പൂര്‍: മേഖലയില്‍ ഞായറാഴ്ച ഇടക്കിടെ ഉണ്ടായ കനത്ത മഴയില്‍ നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടം. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് ഗതാഗതം പുന: സ്ഥാപിച്ചത്. വൈദ്യുതി പൂര്‍ണമായും മുടങ്ങി. ഒറ്റപ്പെട്ട കനത്ത മഴക്കിടെ ഉണ്ടാകുന്ന കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ കാരണം. അമരമ്പലം പഞ്ചായത്തില്‍ കോട്ടപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ജനങ്ങള്‍ ഭീതിയിലാണ്.
മലമുകളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചോക്കാടന്‍ പുഴ, കരിമ്പുഴ എന്നിവ നിറഞ്ഞൊഴുകി. കരയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമരമ്പലം, കരുളായി, ചോക്കാട് എന്നീ പഞ്ചായത്തുകളില്‍ നിരവധി റബര്‍ മരങ്ങളും, വാഴകളും കാറ്റില്‍ നിലംപൊത്തി. മഴക്ക് ശമനം ലഭിച്ചാല്‍ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാവുകയുള്ളു.
ചാലിയാര്‍ പഞ്ചായത്തില്‍ മൈലാടി പൊട്ടി കരിവേലില്‍ വര്‍ഗീസ് കുര്യന്റെ വീട്ടിലെ 21 റിങ്ങുകളുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപം ബൈക്കിനു മുകളില്‍ മരംവീണ് ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
സമീപത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂര ഭാഗികമായി നശിച്ചു. വടപുറം പാലത്തിന് സമീപം പുറമ്പോക്ക് ഭൂമിയിലെ കൂറ്റന്‍ ചീനി മരം കടപുഴകി കെ.എന്‍.ജി റോഡിന്റെ നടപ്പാത തകര്‍ന്നു. കുതിരപ്പുഴയിലെ തടയണയുടെ ഭാഗം തകര്‍ന്ന് വെള്ളം വനഭൂമിയിലൂടെ ഒഴുകി. കാറ്റില്‍ മരം കടപുഴകി വീണ് പാട്ടക്കരിമ്പ് കോളനിയിലെ കൊച്ചു രവിയുടെ വീട് ഭാഗികമായി നശിച്ചു.
വേങ്ങര: വേങ്ങരയിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വന്‍ പരിസരത്തും കാറ്റിലും നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ വീശിയടിച്ച കാറ്റില്‍ വലിയോറ പാട്ടക്കുളം ബസാറിലെ പാണംപറമ്പില്‍ മമ്മുക്കുട്ടിയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഓടുമേഞ്ഞ വീടിന്റെ വരാന്തയും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ അകത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
വലിയേറ പരപ്പില്‍പാറ അമ്പാളി സബീറലിയുടെ വീടിനു മുകളിലേക്കും തെങ്ങ് മുറിഞ്ഞു വീണു. സബീറലിയുടെ വീടിന്റെ അടുക്കള, മേല്‍ക്കൂര, വരാന്ത എന്നിവ തകര്‍ന്നു. മരങ്ങള്‍ മുറിഞ്ഞു വീണും വൈദ്യുതി കമ്പികളില്‍ മരച്ചില്ലകള്‍ കുടുങ്ങിയും കമ്പി പൊട്ടിവീണും പ്രദേശത്ത് രണ്ടു ദിവസമായി വൈദ്യുതി മുടക്കം തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago