കൊവിഡ് 19: കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു
കാസര്‍കോട്: കൊവിഡ് 19 രോഗം ബാധിച്ചു ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു.
മഞ്ചേശ്വരം മിയാപ്പദവ് മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് (33) ആണ് ഇന്നലെ ദുബൈയിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്. 20 ദിവസം മുമ്പ് പനി ബാധിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 രോഗം കണ്ടെത്തുകയായിരുന്നു. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു.
ദുബൈയില്‍ കൊവിഡ് ബാധിച്ചു മരിച്ച കാസര്‍ക്കോട്ടെ ആദ്യ വ്യക്തിയാണ് അബ്ദുല്‍ ഹമീദ്. മൃതദേഹം ഇന്ന് തന്നെ ഖബറടക്കാനുള്ള ശ്രമം കെ.എം.സി.സി പ്രവര്‍ത്തകര്‍
നടത്തി വരുന്നതായി വിവരമുണ്ട്.
എട്ടു മാസം മുമ്പാണ് അബ്ദുല്‍ ഹമീദ് അവധിക്കു നാട്ടിലേക്ക് വന്നു തിരികെ പോയത്.
മജിര്പള്ളത്തെ പരേതനായ ഇബ്രാഹിം നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: സാക്കിറ. മക്കള്‍: അബ്ദുല്‍ അമീന്, ഫാത്വിമ, അബ്ദുല്‍ അമ്രൂസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."