എന്തുകൊണ്ട് കേന്ദ്രം ഗുജറാത്ത് സന്ദര്‍ശിക്കുന്നില്ല? കേന്ദ്ര സംഘത്തിന്റേത് അഡ്വഞ്ചര്‍ ടൂറിസം- തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താനായിബംഗാളിലേയ്ക്കയച്ച കേന്ദ്ര സംഘത്തിനെ
വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും.അഡ്വഞ്ചര്‍ ടൂറിസമാണ് കേന്ദ്രസംഘം നടത്തുന്നതെന്നും എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിനേക്കാള്‍ കൂടുതല്‍ രോഗികളുള്ള ഹോട്ട സ്പോട്ട് സ്ഥലങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാത്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു.
കേന്ദ്രസംഘം ബംഗാളിലെത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കേന്ദ്രം ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍ എം.പിമാരായ ദെറെക് ഒബ്രിയാനും സുദീപ് ബന്ദോപാധ്യായയും പറഞ്ഞു
ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ കൊവിഡ് രോഗികളും ഹോട്ട്സ്പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം സന്ദര്‍ശനം നടത്താത്തത് എന്തുകൊണ്ടാണ്?. കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ പോലുമില്ലാത്ത പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസംഘത്തെ അയക്കാനുള്ള കാരണമെന്താണെന്നും ഒബ്രിയാന് ചോദിച്ചു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയത്.ഈ സംസ്ഥാനങ്ങളിലെ അതീവ ഗുരുതര നിലയിലുള്ള ഇടങ്ങളിലെ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് സംഘങ്ങളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."