HOME
DETAILS
MAL
ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഇളവുമായി കെ.എസ്.ഇ.ബി
backup
April 22 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ബില്‍ തുകയുടെ എഴുപത് ശതമാനം അടച്ചാല്‍ മതിയെന്ന് കെ.എസ്.ഇ.ബി. ലോക്ക് ഡൗണ്‍ കാലയളവിലെ ശരാശരി ഉപയോഗം കണക്കാക്കി ബില്‍ ലഭിച്ചിട്ടുള്ള ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മീറ്റര്‍ റീഡിങ് നടത്തിയതിനു ശേഷം യഥാര്‍ഥ വൈദ്യുത ചാര്‍ജ് നിജപ്പെടുത്തുമെന്നും അതനുസരിച്ച് ഭാവി ബില്‍ തുക ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."