HOME
DETAILS
MAL
അതിര്‍ത്തി കടന്നുള്ള അതിരുവിടല്‍ വേണ്ട; പരിശോധ കര്‍ശനമാക്കി പൊലിസ്
backup
April 22 2020 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനാതിര്‍ത്തികള്‍ കടന്നെത്തുന്നവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധന തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
- സംസ്ഥാന അതിര്‍ത്തിയിലൂടെയുള്ള കടന്നുകയറ്റം പൂര്‍ണമായി തടയും
- ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാതരം വാഹനങ്ങളും വിശദമായി പരിശോധിക്കും
- കണ്ടെയ്‌നര്‍ ലോറികളും അടച്ചുപൂട്ടിയ വാഹനങ്ങളും പൂര്‍ണമായി തുറന്നുനോക്കും
- ഊടുവഴിയിലൂടെ അതിര്‍ത്തികടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലിസ് ബൈക്ക് പട്രോളിങ് ഊര്‍ജ്ജിതമാക്കി
- സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും മൊബൈല്‍ പട്രോളിങ്
- അതിര്‍ത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും
- അവിടുത്ത പരിശോധന ഉറപ്പാക്കുന്നതിന് ഡി.വൈ.എസ്.പി തല പൊലിസുകാര്‍ നേതൃത്വം നല്‍കും
- പ്രദേശവാസികളല്ലാത്ത ആരെയും അതിര്‍ത്തികളില്‍ അനുവദിക്കില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."