ദുബൈയിലെ പള്ളികളിൽ നാസിലത്തിന്റെ ഖുനൂത്ത് ആരംഭിച്ചു
ദുബൈ: ദുബൈയിലെ പള്ളികളിൽ ഇന്നു മുതൽ സുബ്ഹി, മഗ്‌രിബ് നമസ്കാര വേളകളിൽ നാസിലത്തിന്റെ ഖുനൂത്ത് ആരംഭിച്ചു. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് (IACAD) ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പള്ളി കാര്യങ്ങൾ ക്രമീകരിക്കുന്നതിന്റെയും അസാധാരണ സാഹചര്യങ്ങളിൽ മതപരമായ ആചാരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നീക്കമെന്ന് വകുപ്പ് വ്യക്തമാക്കി. യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയും, രാജ്യത്തിന്റെ നേതൃത്വത്തിന് നന്മ ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥനകളിൽ പങ്കുചേരാൻ വിശ്വാസികളോട് അധികൃതർ ആഹ്വാനം ചെയ്തു.
ദുബൈയിലെ എല്ലാ പള്ളികളിലും ഇന്നു മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.
mosques in dubai have begun reciting qunoot nazilah during prayers as part of special supplications. worshippers gather in large numbers seeking peace and protection during challenging times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."