HOME
DETAILS
MAL
ബിഹാറില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
backup
April 23 2020 | 02:04 AM
പട്‌ന: ലോക്ക്ഡൗണിനിടെ രാജസ്ഥാനിലെ കോട്ടയില്‍ പഠിക്കുന്ന മകളെ കൊണ്ടുവരാനായി ബി.ജെ.പി എം.എല്‍.എക്ക് വി.ഐ.പി പാസ് നല്‍കിയ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. ഹിസ്‌വ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ അനില്‍സിങ്ങിന് പാസ് സംഘടിപ്പിച്ചുകൊടുത്ത നവാദ ജില്ലയിലെ സബ് ഡിവിഷനല്‍ ഓഫിസര്‍ അനുകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ക്ക് പഠിക്കുന്ന കോട്ടയില്‍ നിന്ന് വിദ്യാര്‍ഥികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഗതാഗത സൗകര്യം ഒരുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. യു.പിയിലെ 1500ലേറെ വിദ്യാര്‍ഥികളെ കോട്ടയില്‍ നിന്ന് കൊണ്ടുവരാന്‍ യോഗി സര്‍ക്കാര്‍ 300 ബസുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെയും എന്‍.ഡി.എ സഖ്യകക്ഷി നേതാവായ നിതീഷ് കുമാര്‍ എതിര്‍ത്തിരുന്നു. ഇത് ലോക്ക്ഡൗണിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടംമറിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം, രാജ്യവ്യാപക ലോക്ക്ഡൗണിന്റെ ആവശ്യകതയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി ഭരണസഖ്യത്തിലെ ഒരു എം.എല്‍.എക്ക് അനധികൃതമായി പാസ് ലഭ്യമാക്കിയതിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. അനുമതി കൂടാതെ സംസ്ഥാനത്തിനു പുറത്തേക്കു വാഹനമോടിച്ചതിന് അദ്ദേഹം യാത്ര ചെയ്ത സ്‌കോര്‍പിയോ കാര്‍ ഡ്രൈവര്‍ക്കും കാരണംകാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."