HOME
DETAILS
MAL
കൊവിഡ്-19: സഊദിയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, ഇന്ത്യക്കാർ 11 ആയി
backup
April 23 2020 | 04:04 AM
റിയാദ്: കൊവിഡ്-19 വൈറസ് ബാധയേറ്റു സഊദിയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുള്ളയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ മരണപ്പെട്ടത്. ഇതോടെ സഊദിയിൽ കൊവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം പതിനൊന്നായി. മദീനയില്‍ നാല് പേരും, മക്കയില്‍ മൂന്ന് പേരും, ജിദ്ദയില്‍ രണ്ട് പേരും, റിയാദ്, ദമാം എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്. എംബസി കണക്ക് പ്രകാരം രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ച മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."