സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ സി.പി.ഐയുടെ അതൃപ്തി സമ്മതിച്ചു കോടിയേരി, പ്രതിപക്ഷം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കുന്നുവെന്നും ആരോപണം
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ചാരക്കേസില്‍ കെ. കരുണാകരനെതിരേ കോണ്‍ഗ്രസുകാര്‍ എന്തെല്ലാം ആരോപണങ്ങളുയര്‍ത്തിയിരുന്നു. ഇതും അതുപോലെയാണെന്നും കോടിയേരി പറഞ്ഞു. കൊവിഡ് കേരളത്തില്‍ വരില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിനു സംഭാവന നല്‍കേണ്ടതില്ലെന്നും പറഞ്ഞു.
അതേ സമയം ഇതു സംബന്ധിച്ച് സി.പി.ഐ സെക്രട്ടറി ആശയ വിനിമയം നടത്തുന്നതിനായി വന്നതായും അദ്ദേഹം സമ്മതിച്ചു. സി.പി.ഐ സി.പി.എമ്മിനോടൊപ്പമുള്ള പാര്‍ട്ടിയാണ്. എങ്കിലും അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. അതൊക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ ചോര്‍ച്ച തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്പ്രിങ്കളര്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സര്‍ക്കാരിന് ഒന്നും ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാനില്ല. അതു സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ ഒരു വസ്തുതയുമില്ല.
ലോകം മുഴുവന്‍ കേരളത്തെ പ്രശംസിക്കുന്നു. രാഹുല്‍ ഗാന്ധിയും ശശിതരൂരും വരേ അഭിനന്ദിക്കുന്നു. അപ്പോഴാണ് കൊവിഡ് പ്രതിരോധത്തിന്റെ ശോഭ കെടുത്താനായി പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇവര്‍ക്കൊപ്പം ചില മാധ്യമങ്ങളും ചേര്‍ന്നിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."