പച്ചക്കറി വാഹനത്തില്‍ കേരളത്തിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിലെ തക്കാളിപ്പെട്ടികള്‍ക്കിടയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇയാള്‍ പൊലിസിന്റെ പിടിയിലായത്. ചെക്ക് പോസ്റ്റില്‍ പൊലിസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച നാലു പേരെ പൊലിസ് പിടികൂടിയിരുന്നു.
തമിഴ്നാട്ടിലെ തെങ്കാശി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ്. അതുകൊണ്ടു തന്നെ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തിലേക്കു വാഹനങ്ങള്‍ കടത്തിവിടുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളിലെ എല്ലാ ചരക്കും ഇറക്കിവച്ച് പരിശോധിച്ചതിനു ശേഷം മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് നിര്‍ദേശം. ആര്യങ്കാവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുളിയംകുടിയില്‍ മാത്രം 28 പേര്‍ക്കു കൊവിഡ്- 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് പരിശോധന കര്‍ശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."