HOME
DETAILS

മരണം: അമേരിക്ക അര ലക്ഷത്തിലേക്ക്

  
backup
April 24 2020 | 02:04 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%85%e0%b4%b0-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4

 

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1.86 ലക്ഷം പിന്നിടുകയും രോഗം സ്ഥിരീകരിച്ചവര്‍ 26.72 ലക്ഷത്തിലേറെയാകുകയും ചെയ്തു. 7.3 ലക്ഷത്തോളം പേരാണ് രോഗവിമുക്തരായിട്ടുള്ളത്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 1,75,694 പേരാണ് കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചിരിക്കുന്നത്. 25,44,792 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ മരണവും കൂടുതല്‍ പേര്‍ക്കു രോഗവും സ്ഥിരീകരിച്ച അമേരിക്കയില്‍ മരണസംഖ്യ അന്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്. 48,300 പേരാണ് അമേരിക്കയില്‍ മരിച്ചിരിക്കുന്നത്. എട്ടര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മരണസംഖ്യയില്‍ അമേരിക്കയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 25,085 പേരാണ് മരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള രാജ്യത്തെ മരണസംഖ്യയുടെ ഇരട്ടിയോളം പേരാണ് അമേരിക്കയില്‍ മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 1.9 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 22,157 പേരും ഫ്രാന്‍സില്‍ 21,340 പേരുമാണ് മരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ യഥാക്രമം 2.13 ലക്ഷം, 1.6 ലക്ഷം എന്നിങ്ങനെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ ഇരുപതിനായിരം പിന്നിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ 18,738 പേരാണ് മരിച്ചത്. ഇവിടെ 1.38 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജര്‍മനിയില്‍ 5,354, തുര്‍ക്കിയില്‍ 2,376, ഇറാനില്‍ 5,481, ചൈനയില്‍ 4,632, റഷ്യയില്‍ 555, ബ്രസീലില്‍ 2,940, ബെല്‍ജിയത്തില്‍ 6,490, കാനഡയില്‍ 2,028, നെതര്‍ലാന്‍ഡ്‌സില്‍ 4,177, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,538, ഇസ്‌റാഈലില്‍ 191, സ്വീഡനില്‍ 2,021, പാകിസ്താനില്‍ 228 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലും മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കൊവിഡ് നിയന്ത്രവിധേയമായെന്നവകാശപ്പെട്ട ചൈനയില്‍ ഇന്നലെ പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago