നഷ്ടം സഹിച്ച് ഓടാനാകില്ല; ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സര്‍വീസിനില്ലെന്ന് സ്വകാര്യ ബസുടമകള്‍
നിലമ്പൂര്‍: ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അയ്യായിരത്തോളം ബസുടമകള്‍ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തുന്നതിനുള്ള ജി ഫോം സമര്‍പ്പിച്ചു.
നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വിസ് നടത്തുന്നത് ലാഭകരമാവില്ലെന്നതിനാലാണ് നടപടി. താല്‍ക്കാലികമായി സര്‍വിസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പ്രകാരം (ഇന്റിമേഷന്‍ ഓഫ് നോണ്‍ യൂസ് വെഹിക്കിള്‍), പെര്‍മിറ്റ് റദ്ദാക്കാതെ തന്നെ ഗതാഗത വകുപ്പിന്റെ അനുമതിയോടെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ബസുകള്‍ നിരത്തിലിറക്കാതെ കയറ്റിയിടാന്‍ ഉടമയ്ക്ക് അനുവാദം നല്‍കുന്നുണ്ട്. സംസ്ഥാനത്താകെയുള്ള 12,000 ബസുകളില്‍ അയ്യായിരത്തോളം ബസുടമകള്‍ ജി ഫോം അപേക്ഷകള്‍ സമര്‍പ്പിച്ചതായാണ് വിവരം.
മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓഫിസുകളുടെ മുന്നില്‍ വച്ചിരിക്കുന്ന പെട്ടികളില്‍ അപേക്ഷയും പണമടച്ചതിന്റെ രേഖയും ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ജി ഫോം എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ച് ഉടമകള്‍ക്ക് വാഹനം റോഡിലിറക്കാമെന്ന വ്യവസ്ഥയുമുണ്ട്. സാധാരണയായി 70ലധികം യാത്രക്കാരെ ഒരു ബസില്‍ കൊണ്ടുപോകാറുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സാമൂഹിക അകലം പാലിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ അനുവദിക്കാന്‍ സാധ്യതയുള്ളൂ. നിന്നുള്ള യാത്രയ്ക്കും അനുമതിയുണ്ടാവില്ല. ഇത് വലിയ നഷ്ടം വരുത്തുമെന്നാണ് ഉടമകള്‍ പറയുന്നത്. നഷ്ടം വരാതെ ബസ് സര്‍വിസ് നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഒരു പാക്കേജ് സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അഥവാ ഇനി അത്തരത്തിലൊരു പാക്കേജ് പ്രഖ്യാപിച്ചാല്‍ ജി ഫോം പിന്‍വലിച്ച് സര്‍വിസ് നടത്താം എന്നാണ് ബസുടമകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."