HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ പുതുതായി 72 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം 1755 ആയി
backup
April 24 2020 | 16:04 PM
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 72പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1755 ആയി.ചെന്നൈയില്‍ മാത്രം 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
https://twitter.com/ANI/status/1253669714162679809
കോയമ്പത്തൂരില്‍ ഇന്ന് ആറ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ചെന്നൈ,കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏപ്രില്‍ 26 മുതല്‍ 29 അവശ്യസര്‍വ്വീസുകള്‍ക്കും വിലക്കുണ്ട്. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ 29 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.സേലം,തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ 26 മുതല്‍ 28 വരേയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."