സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിക്കുന്നത് മനുഷ്യത്വരഹിതം: പകരം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയടക്കം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത(ഡി.എ) വര്‍ധന മരവിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ പൊതുജനങ്ങളെ സേവിക്കുന്ന കേന്ദ്ര ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ജവാന്‍മാര്‍ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്. പകരം, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവല്‍ക്കരണ പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1253611850173825025
കൊവിഡിനെതിരെ പോരാടുന്നതിന് പണം ലാഭിക്കാന്‍ സ്വന്തം ചെലവിന്റെ 30 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1.1 കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് മരവിപ്പിച്ചത്.കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കായി 1.2 ലക്ഷം കോടിരൂപ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."