HOME
DETAILS
MAL
സര്‍ക്കാരിന് ധാര്‍മികതയുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണം: കെ.പി.എ മജീദ്
backup
April 25 2020 | 02:04 AM
കോഴിക്കോട്: അടിയന്തിര സാഹചര്യം അല്ലായിരുന്നുവെങ്കില്‍ കരാര്‍ പുനഃപരിശോധിക്കുമായിരുന്നു എന്ന കോടതി നിഗമനം സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും സര്‍ക്കാറിന് ധാര്‍മികതയുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കുകയാണ് വേണ്ടതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ഗൗരവമായാണ് കോടതി പരിഗണിച്ചത്. സ്വകാര്യതാ ലംഘനത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. അങ്ങനെ സംഭവിച്ചാല്‍ കംപനിയെ വിലക്കുമെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ അപ്ലോഡ് ചെയ്യുമ്പോള്‍ വ്യക്തികളുടെ അനുമതി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു.
കോടതി മുന്നോട്ടുവെച്ച കര്‍ശന ഉപാധികള്‍ സര്‍ക്കാര്‍ ഇതുവരെ ചെയ്ത ഒളിച്ചുകളിക്കുള്ള തിരിച്ചടിയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."