HOME
DETAILS
MAL
വൈറസ് ബാധിതരെ കണ്ടെത്താന്‍ രഹസ്യാന്വേഷണ സംഘത്തെ രംഗത്തിറക്കി പാകിസ്താന്
backup
April 25 2020 | 02:04 AM
ഇസ്ലാമാബാദ്: കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനെ തുടര്‍ന്നു വൈറസ് ബാധിതരെ കണ്ടെത്താന്‍ പുതിയ പരീക്ഷണവുമായി പാകിസ്താന്. വൈറസ് ബാധിതരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്തുന്നതിന് തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയതായി പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വ്യക്തമാക്കി. തീവ്രവാദ പ്രതിരോധത്തിനായി രൂപീകരിച്ചിരുന്ന പാകിസ്താന്‍സ് ഇന്റര്‍ സര്‍വിസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) വിഭാഗത്തെയാണ് ഇപ്പോള്‍ വൈറസ് ബാധിതരെ കണ്ടെത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഐ.എസ്.ഐയ്ക്കു സംവിധാനമുണ്ടെന്നു വ്യക്തമാക്കിയ ഇമ്രാന്ഖാന്, നേരത്തെ തീവ്രവാദികളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ച സംവിധാനം ഇപ്പോള്‍ കൊറോണയ്ക്കെതിരേ ഉപയോഗിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖനായ സാമൂഹ്യപ്രവര്‍ത്തകന്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്കു സംഭാവന നല്‍കുന്നതിനായി ഇമ്രാനെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇമ്രാനെയും പരിശോധനയ്ക്കു വിധേയനാക്കിയിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."