ആഘോഷങ്ങളില്ലാതെ 47ഉം കടന്ന് സച്ചിന്
മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകരുടെ മനം കവര്‍ന്ന ക്രിക്കറ്റിന്റെ സ്വന്തം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് 47 വയസ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസമായിരുന്നു സച്ചിന്റെ ആഘോഷങ്ങളില്ലാതെ ജന്മദിനം. കൊവിഡ് പ്രിതിസന്ധിയില്‍ ജന്മദിന ആഘോഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു താരം. 16ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ചുവടുവെച്ച സച്ചിന് നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ റണ്‍സ് പെരുമഴ അദ്ദേഹം പെയ്യിച്ചു.
പെരുമാറ്റത്തിലെ സൗമ്യത കൊണ്ട് ക്രിസീല്‍ നിന്ന് മടങ്ങിയിട്ടും സച്ചിന് ടെണ്ടുല്‍ക്കറെ കുറിച്ച് ആരാധകരുടെ മനസില്‍ പതിനെട്ടിന്റെ പകിട്ടാണ്. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ സച്ചിന് ടെണ്ടുല്‍ക്കറിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇന്ത്യയില്‍ നിരവധി ക്രിക്കറ്റ് താരങ്ങള്‍ കടന്ന് പോയിട്ടുണ്ടെങ്കിലും സച്ചിനോളം എത്താന്‍ അവര്‍ക്കൊന്നും സാധിച്ചിട്ടില്ല. ക്രീസിലും പുറത്തും ഒരുപോലെയുള്ള പെരുമാറ്റം കൊണ്ടാണ് സച്ചിന് റെക്കോര്‍ഡുകള്‍ക്കൊപ്പം മറ്റുള്ളവരുടെ ഹൃദയം കൂടി കവര്‍ന്നെടുത്തത്.
ലോകത്തെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ സച്ചിന് 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് നേടിയത്. ഇതില്‍ 51 സെഞ്ചുറിയും 68 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിനാണ്. 53.79 എന്നതാണ് സച്ചിന്റെ ടെസ്റ്റ് ശരാശരി. ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. 463 മത്സരത്തില്‍ നിന്നായി 44.83 ശരാശരിയില്‍ 18426 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ 49 സെഞ്ചുറിയും 96 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.
78 ഐ.പി.എല്ലില്‍ നിന്നായി 2334 റണ്‍സും അദ്ദേഹത്തിന്റെ പേരിലു@ണ്ട്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഒരു സെഞ്ചുറിയും സച്ചിന് സ്വന്തമാക്കി. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സച്ചിനുണ്ടായിരുന്നു.1973 ഏപ്രില്‍ 24ല്‍ ജനിച്ച സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതത്തിന്റെ ഏറിയ ഭാഗവും ഗ്രൗണ്ടിലായിരുന്നു.
1989ല്‍ കറാച്ചിയില്‍ പാക്കിസ്താനെതിരേയായിരുന്നു സച്ചിന് ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം. 2013 നവംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു സച്ചിന്റെ അവസാന മത്സരം.
ഇത്രയും കാലത്തിനിടക്ക് ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്ന് പോയിട്ടില്ലെന്നും അതുകൊണ്ടാണ് ജന്മദിനം ആഘോഷിക്കാത്തതെന്നും സച്ചിന് പറഞ്ഞു. ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും നിങ്ങള്‍ കൂടെയുണ്ടെന്നത് ഇപ്പോഴും ആശ്വാസം പകരുന്ന ഒന്നാണെന്നും കൊവിഡ് മഹാമാരിക്കെതിരേ ഒരുമിച്ച് പോരാടാമെന്നും സച്ചിന് ജന്മദിന സന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."