ബസ് ചാര്‍ജ് താല്‍ക്കാലികമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് താല്‍ക്കാലികമായി വര്‍ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരുടെ സീറ്റില്‍ ഒരാളെയും മൂന്ന് പേരുടെ സീറ്റില്‍ രണ്ട് പേരെയും മാത്രമേ അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തനാണ് ശുപാര്‍ശ നല്‍കിയത്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ബസ്സുകള്‍ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കുകയും ചെയ്തു.സര്‍ക്കാര്‍ നിബന്ധനയനുസരിച്ച് സര്‍വീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് ഉടമകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."