പരീക്ഷകള്‍ മെയ് രണ്ടാം വാരം മുതലെന്ന് കേരള സര്‍വകലാശാല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പരീക്ഷകള്‍ മെയ് രണ്ടാംവാരം മുതല്‍ പുനരാരംഭിക്കുമെന്ന് കേരള സര്‍വകലാശാല. കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ മോണിറ്ററിങ് സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പരീക്ഷാ കലണ്ടറിന് സമിതി രൂപം നല്കി. നിലവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി മാത്രമേ പരീക്ഷാ തിയതികള്‍ പ്രഖ്യാപിക്കുകയുള്ളൂ. മുഴുവന്‍ പരീക്ഷകളും കഴിഞ്ഞയുടന്‍ തന്നെ സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് സര്‍വകലാശാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."