HOME
DETAILS
MAL
മെയ് ഒന്നു മുതല്‍ കടകള്‍ തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി
backup
April 26 2020 | 01:04 AM
കോഴിക്കോട്: മെയ് ഒന്നു മുതല്‍ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് കരുതുന്നു. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ അതുമായി പൂര്‍ണമായും സഹകരിക്കുന്നവരാണ് വ്യാപാരികള്‍. വലിയ നഷ്ടം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും നസറുദ്ദീന്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."