ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണമല്ല, മന്ത്രി രാജിവച്ചുകൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സാമ്പത്തിക ക്രമക്കേടുകള്‍ മാത്രമാണ് വിജിലന്‍സിന് അന്വേഷിക്കാനാവുന്നത്. മറ്റു ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് കഴിയില്ല. ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്. എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് മാത്രമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.വിവാദമായ ഹയര്‍ സെക്കന്‍ഡറി ജ്യോഗ്രഫി, ജേണലിസം, ഹിന്ദി ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണമില്ല. ഇത് പരീക്ഷയുടെ ചുമതല വഹിച്ച ഇടതു അധ്യാപക സംഘടനയായ കെ.എസ്.ടി.എയെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്. ഈ അന്വേഷണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."