HOME
DETAILS
MAL
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശമ്പളം മൂന്നിരട്ടിയായി ഉയര്‍ത്തി
backup
April 03 2017 | 00:04 AM
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശമ്പളം രണ്ടര ലക്ഷവും ഡപ്യൂട്ടി ഗവര്ണര്മാരുടെത് രണ്ടേകാല്‍ ലക്ഷവുമായി വര്‍ധിപ്പിച്ചു.
2016 ജനുവരി ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതുവരെ 90,000 രൂപയായിരുന്നു ഗവര്‍ണര്‍ക്ക് അടിസ്ഥാന ശമ്പളമായി നല്‍കിയിരുന്നത്. ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്ക് 80,000 ആയിരുന്നു അടിസ്ഥാന ശമ്പളം.
ആര്.ബി.ഐ വെബ്സൈറ്റ് അനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളുമടക്കം 2,09,500 രൂപയാണ് നിലവില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ കൈപ്പറ്റിയിരുന്നത്. 1,12,500 രൂപ ഡി.എ ആയും ഇതിനു പുറമെ മറ്റു ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിച്ചു. അടിസ്ഥാന വേതനം വര്‍ധിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ മൊത്തം ശമ്പളം ആനുകൂല്യങ്ങളടക്കം 3.70 ലക്ഷം രൂപയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."