കിഡ്‌നി സ്റ്റോണ്‍ നീക്കാന്‍ സുപൈന്‍ ശസ്ത്രക്രിയ
കോഴിക്കോട്: അതിനൂതന കിഡ്‌നി സ്‌റ്റോണ്‍ റിമൂവല്‍ ശസ്ത്രക്രിയയായ സൂപൈന്‍ (പി.സി.എന്‍.എല്‍) വിജയകരമായി കോഴിക്കോട് മൈ ആര്‍ട്ടില്‍ നടന്നതായി ആശുപത്രി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. സാധാരണയായി കിഡ്‌നി സ്‌റ്റോണ്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളില്‍ രോഗിയെ കമഴ്ത്തി കിടത്തിയാണ് ചെയാറുള്ളത്. ഈ രീതിയില്‍ ശ്വാസകോശ സംബന്ധമായ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും നട്ടെല്ലിന് വളവുകള്‍ ഉള്ള രോഗികള്‍ക്കും അനസ്‌തേഷ്യ സംബന്ധമായ ബുദ്ധിമുട്ടികള്‍ ധാരാളമായി അനുഭവപ്പെടാറുണ്ട്.
എന്നാല്‍ സുപൈന്‍ പി.സി.എന്‍.എല്‍ നൂതന ശസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിംച്ച് രോഗിയെ മലര്‍ത്തി കിടത്തി കൊണ്ട് ശസ്ത്രക്രിയ വളരെ സുഗമമായി നിര്‍വഹിക്കാന്‍ സാധിക്കുന്നു. ഇതു കൂടാതെ കിഡ്‌നി സ്‌റ്റോണ്‍ നീക്കം ചെയ്യുന്ന ഘട്ടത്തില്‍ കല്ല് യൂറിറ്ററിയിലേക്ക് കടന്നാല്‍ സര്‍ജന് രോഗിയുടെ പൊസിഷന്‍ മാറ്റാതെ തന്നെ കല്ല് നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
76 വയസ്സുള്ള രോഗിക്ക് ഇടതുവശത്തെ വൃക്കയില്‍ നിന്നാണ് 3.5 സെന്റിമീറ്റര്‍ വലിപ്പുമുള്ള കല്ല് നീക്കം ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഹരിഗോവിന്ദ് പൊതിയേടത്ത്, ഡോ. കൃഷ്ണ മോഹന്‍, ഡോ. കോളിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."