വനം വകുപ്പുമായുള്ള തര്‍ക്കം; വണ്ടിക്കടവ്-ചാമപ്പാറ തീരദേശ റോഡ് യാഥാര്‍ഥ്യമായില്ല
പുല്‍പ്പള്ളി: നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ വണ്ടിക്കടവ്-ചാമപ്പാറ തീരദേശ റോഡ് യാഥാര്‍ഥ്യമാകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ റോഡ് ടാറിംഗ് പ്രവൃത്തിക്കായി ഫണ്ട് അനുവദിച്ചെങ്കിലും വനം വകുപ്പിന്റെ കടുംപിടുത്തമാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പി.ഡബ്ല്യു.ഡിക്ക് കഴിയാത്തത്. വണ്ടിക്കടവില്‍ നിന്നാരംഭിച്ച് അതിര്‍ത്തി ഗ്രാമങ്ങളിലൂടെ പെരിക്കല്ലൂരിലെത്തുന്ന പ്രധാന റോഡായിട്ടുപോലും അധികൃതരുടെ ഭാഗത്തുനിന്നും തുടര്‍ നടപടിയുണ്ടാകാത്തത് കാരണം ഇപ്പോള്‍ അനുവദിച്ച ഫണ്ടും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്. വണ്ടിക്കടവ് മുതല്‍ ചാമപ്പാറ വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡിന് പി കൃഷ്ണപ്രസാദ്, എം.എല്‍.എയായിരുന്ന കാലത്തായിരുന്നു മാന്ദ്യവിരുദ്ധപാക്കേജില്‍ 1.4 കോടി രൂപ അനുവദിച്ചത്. എന്നാല്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ റോഡ് ഉള്‍പ്പെടുന്ന ഭാഗം 1901ലെ രേഖയനുസരിച്ച് വനപാതയാണെന്ന വാദവുമായി വനം വകുപ്പ് രംഗത്ത് വരികയും നിര്‍മാണം തടയുകയുമായിരുന്നു. വനത്തെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന പാത അല്ലാതിരുന്നിട്ടുപോലും വനം വകുപ്പിന്റെ കടുംപിടുത്തം റോഡ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നു. റോഡ് ഉള്‍പ്പെടുന്ന ഭാഗം പി.ഡബ്ല്യു.ഡിക്ക് വിട്ടുനല്‍കാമെന്ന് വാക്കാല്‍ ധാരണയാവുകയും ചെയ്തു. ഇത് പ്രകാരം 10 ലക്ഷത്തോളം രൂപ വനം വകുപ്പിന് അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ തുക അടയ്ക്കാന്‍ തയാറായില്ല. കല്ലുപാകിയ ഈ പാത നവീകരിക്കാനും നടപ്പുവര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തത് കാരണം ഇപ്പോള്‍ അനുവദിച്ച ഫണ്ടും ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."