ഇസ്‌ലാമിക കലാമേളയ്ക്ക് ഇന്നു കൊടിയിറക്കം
പയ്യന്നൂര്‍: പാലക്കോട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്നുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേളക്ക് ഇന്നു സമാപനം. മേളയില്‍ രണ്ടുദിനം മത്സരം പൂര്‍ത്തിയായപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ പോയിന്റ് നേടി ആതിഥേയരായ പയ്യന്നൂര്‍ മേഖല ജേതാക്കളായി. 81 പോയിന്റുമായി ഇരിട്ടി രണ്ടാംസ്ഥാനവും 77 പോയിന്റുമായി തളിപ്പറമ്പ് മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 136 പോയിന്റുമായി തലശ്ശേരി മേഖലയ്ക്കാണു കിരീടം. ഇരിട്ടി (129 പോയിന്റ്), പയ്യന്നൂര്‍ (120) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അഞ്ചു മേഖലകളിലായി നാല്‍പതോളം റെയിഞ്ചുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിഭകളാണു മേളയില്‍ പങ്കെടുക്കുന്നത്. ഇന്നു രാത്രി ഏഴിന് സമാപന സമ്മേളനം പാണക്കാട് ഹാരിസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ ട്രോഫി സമ്മാനിക്കും. അബ്ദുസമദ് മുട്ടം ചാംപ്യന്‍ഷിപ്പ് പ്രഖ്യാപനം നടത്തും. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ സമ്മാനദാനം നിര്‍വഹിക്കും. എ. ഉമര്‍കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും.
വ്യക്തിഗത ചാംപ്യന്‍ഷിപ്പ് സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ സമ്മാനിക്കും. സുവനീര്‍ പ്രകാശനം മുഹമ്മദ് മുസ്തഫ ബിലാലിനു നല്‍കി മാടായി എ.ഇ.ഒ സുകുമാരന്‍ നിര്‍വഹിക്കും. എന്‍.എം ബഷീര്‍, സലാം പെരുമളാബാദ് സംബന്ധിക്കും.
ആവേശം പകര്‍ന്ന്
എസ്.ബി.വി പവലിയന്‍
പയ്യന്നൂര്‍: ജില്ലാ ഇസ്‌ലാമിക് കലാമേളാ നഗരിയില്‍ ആവേശവും വിജ്ഞാന കൗതുകവും പകര്‍ന്ന് സുന്നി ബാലവേദി പവലിയന്‍. കയിക്കാരന്‍ മുസ്തഫ പവലിയന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ബ്ദുല്ല മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അഫ്‌സല്‍ രാമന്തളി, കെ.സി അബ്ദുല്‍ഖാദര്‍, ഷമീര്‍ അസ്ഹരി സംബന്ധിച്ചു. പവലിയനില്‍ നടന്ന തത്സമയ ക്വിസ്, വിജ്ഞാന മേള എന്നിവയ്ക്കു ജില്ലാ പ്രസിഡന്റ് സുഹൈല്‍ തടിക്കടവ്, ട്രഷറര്‍ അര്‍ഷദ് മണ്ടൂര്‍, ആദില്‍ പുതിയങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."