ഡോക്ടറുടെ അശ്രദ്ധ: നാല് വയസുകാരന് ഗുരുതരാവസ്ഥയില്‍
പൊന്നാനി: താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥകാരണം നാല് വയസുകാരന് ഗുരുതരാവസ്ഥയിലെന്ന് ആരോപണം. പൊന്നാനി സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ മകനായ അബ്ദുള്‍ റഹിമാനാണ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്നത്. പനിബാധിച്ച കുട്ടിക്ക് ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതായാണ് ആരോപണം. ഡോക്ടര്‍ക്കെതിരേ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് രക്ഷിതാക്കള്‍ .
മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ശരീരത്തെ തൊലി അടര്‍ന്നുപോവുകയും കണ്ണ് തുറക്കാന്‍ പറ്റാതാവുകയും ചെയ്തു. തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് ഡോക്ടറുടെ പിഴവാണ് കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്.
അതിനിടെ, കുഞ്ഞിന്റെ പേരുപറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍വഴി വ്യാജപിരിവ് നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഒരു രാഷ്ട്രീയ സംഘടന ഓപറേഷന് തുക നല്‍കിയതായി വീട്ടുകാരെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."