ചെമ്മണ്ട കായലില്‍ കവിത വിതച്ചൊരു മഴയാത്ര
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്തു ആവേശത്തിന്റെ അലകളുയര്‍ത്തി.
കവിതകളും നാടന്‍പാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതി സംരക്ഷണ സംഘശക്തിയുടെ വിളംബരമായി. കാറളം പുല്ലത്തറ പാലത്തില്‍ നിന്നു ചെമ്മണ്ട വഴി കരുവന്നൂര്‍ പുത്തന്‍തോട് പാലം വരെയായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്. പുല്ലത്തറ പാലത്തിന് സമീപം പ്രൊഫ.കെ.യു അരുണന് എം.എല്‍.എ മഴയാത്ര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തക സി. റോസ് അന്റോ അധ്യക്ഷയായി. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു, ഫാ.ജോണ്‍ പാലിയേക്കര മുഖ്യാതിഥികളായിരുന്നു.
വി.ആര് ഭാസ്കരന്, ഐ.ഡി ഫ്രാന്‍സീസ് മാസ്റ്റര്‍, ബാബു കോടശേരി, എം.എന്‍ തമ്പാന്, റഷീദ് കാറളം, സിന്ധു ബൈജന്, അല്‍ഫോണ്‍സ തോമസ്, ബിജി അജയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈലജ, ലൈലാജോയി ആശംസകള്‍ നല്കി.
വാര്‍ഡംഗവും കണ്‍വീനറുമായ ധനേഷ് , പി.ആര് സ്റ്റാന്‍ലി സംസാരിച്ചു. രാജേഷ് തെക്കിനിയേടത്ത്, വി.വി ശ്രീല, എം.ആര് സനോജ്, രാധിക സനോജ് കവിതകള്‍ ആലപിച്ചു. നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിനു കൊടിയേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."