'ഹരിതം'സാംസ്‌കാരിക വേദി ഉത്തരേന്ത്യന്‍ റിലീഫിലേക്ക് ഫണ്ട് കൈമാറി
ഓമശ്ശേരി: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ഉത്തരേന്ത്യന്‍ റമദാന്‍ റിലീഫിലേക്ക് കൊടുവള്ളി മണ്ഡലം 'ഹരിതം' സാംസ്‌കാരിക വേദി സ്വരൂപിച്ച 126 കിറ്റിന്റെ 63000 രൂപ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്ക് ഭാരവാഹികള്‍ കൈമാറി.
ചടങ്ങില്‍ പ്രസിഡണ്ട് യു.കെ.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ഉത്ഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ഇ.ടി.പറഞ്ഞു. നാം കേരളീയര്‍ എല്ലാം കൊണ്ടും അനുഗ്രഹീതരാണ്. ഇവിടെ അവശതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ നിരവധി സംവിധാനങ്ങളുണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലെ മുസ്‌ലിം ദളിത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. അവര്‍ക്ക് പ്രതീക്ഷയുടെ കൈത്തലം നീട്ടി നല്‍കാന്‍ ആളുകളും സംഘടനകളും നന്നേ ചുരുക്കമാണ്. അവിടെയാണ് മുസ്‌ലിം ലീഗ് വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംവിധാനിക്കുന്നത് അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്,എം.എസ്.എഫ്.സംസ്ഥാന വിംഗ് കണ്‍വീനര്‍ കെ.ടി.റഊഫ്,പി.വി.സ്വാദിഖ്,പി.സി.നാസിര്‍,മുനവ്വര്‍ സാദത്ത് വെളിമണ്ണ,കെ.പി.ഷാജി,ജലീല്‍ തച്ചം പൊയില്‍,ഫൈബിര്‍ അലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."