യു.ഡി.എഫിന്റെ സേവ് മൂന്നാര്‍ കാംപയിനിന് തുടക്കമായി
തൊടുപുഴ: സേവ് മൂന്നാര്‍ കാംപയിന്റെ ഭാഗമായി യു.ഡി.എഫ് ഇടുക്കി ജില്ലാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മൂന്നാറിലെ ഗാന്ധി പ്രതിമക്കു മുന്പില് പ്രവര്‍ത്തകര്‍ സത്യഗ്രഹ സമരം അനുഷ്ഠിച്ചു. സത്യഗ്രഹ സമരം കെ.പി.സി.സി പ്രസിഡ്രന്റ് എം.എം ഹസ്സന് ഉദ്ഘാടനം ചെയ്യ്തു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് സമപന പ്രസംഗം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ എസ് അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി .എഫ് ദേവികുളം നിയോജക മണ്ഡലം ചെയര്മാന് മുഹമ്മദ് റിയാദ് സ്വാഗതവും, മൂന്നര് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആമുഖ പ്രസംഗം നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി , യു.ഡി.എഫ് നേതാക്കളായ അഡ്വ. ഇ.എം ആഗസ്തി , അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യക്കോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാര്ട്ടിന് കെ മാണി, ആര്.എസ്.പി നേതവ് സി.കെ ശ്രീധരന്, കെ.പി.സി.സി നിര്വാഹഹസമതി അംഗങ്ങളായ സി.എന്‍ സോമരാജന്, സി.പി മാത്യു, ആര് ബാലന്‍പിള്ള, എം.കെ പുരുഷോത്തമന്, പി.എ ജോസഫ്, ജി മുനിയാണ്ടി, സിദ്ധിഖ്, പി.വി സ്കറിയ, സലികുമാര്‍, ജോര്‍ജ്ജ് തോമസ് സംസാരിച്ചു. വന്ദേമാതരം പാടി ആരംഭിച്ച സത്യഗ്രഹ സമരം ജനഗണമന പാടി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."