കൊതുകു ശല്യം രൂക്ഷം: മെഡിക്കല്‍ കോളജ് ട്രോമാകെയര്‍ യൂനിറ്റിന് സമീപം വെള്ളക്കെട്ട്
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ട് ഓഫീസിനടുത്തുള്ള ട്രോമ കെയര്‍ യൂനിറ്റിന്റെ പിന്‍ഭാഗത്ത്, രോഗികളുടെ കൂട്ടിരിപ്പ് കാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍, കൂത്താടിയും, കൊതുകിന്റെയും ശല്യം രൂക്ഷമാകുന്നു.
വിവിധ തരത്തിലുള്ള അപകടങ്ങളില്‍പ്പെട്ട്, ഗുരുതരമായി തലയ്ക്ക് പരിക്കേറ്റവരേയും, നട്ടെല്ലിന് പരിക്കേറ്റവരേയും കൂടാതെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോയവരെ ശസ്ത്രക്രിയക്ക് ശേഷം കിടത്തുകയും ചെയ്യുന്ന തീവ്രപരിചരണ വിഭാഗമാണ് ട്രോമ കെയര്‍ യൂനിറ്റ്.15 കിടക്കകള്‍ മാത്രമുള്ള ഇവിടെ 10 വെന്റിലേറ്റര്‍ സൗകര്യമുണ്ട്.
രോഗികളുടെ കുട്ടിരിപ്പുകാര്‍ക്ക് ഈ വാര്‍ഡിന്റെ പിന്‍ഭാഗത്ത് വിശ്രമിക്കുന്നതിനായി പി.എം ആര്‍ കെട്ടിടത്തിന്റെ താഴെയായി കസേരകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ രാത്രിയിലും പകലും വിശ്രമിക്കുവാന്‍ പോലും കഴിയാത്ത തരത്തില്‍ കൊതുക് ശല്യം രൂക്ഷമാണ്.ഈ തീവ്രപരിചരണ യൂണിറ്റിന്റെ പിന്‍ഭാഗത്തെ വാതിലില്‍ക്കൂടിയാണ് ആവശ്യ സമയങ്ങളില്‍ രോഗികളുടെ ബന്ധുക്കളെ രോഗി പരിചരണത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഈ കെട്ടിടത്തിന്റെ സമീപവും വെള്ളം കെട്ടികിടക്കുയാണ്.
ആശുപത്രി പരിസരത്തെ വിവിധ തരത്തിലുള്ള മാലിന്യവും കെട്ടി ക്കിടക്കുന്നതിനാല്‍ ഇവ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കിയാല്‍ കൊതുക് ശല്യം ഒഴിവാകം മഴക്കാലം ശക്തമായതോടെ വിവിധ തരത്തിലുള്ള പനി ബാധിച്ച് ദിവസേന നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്.വീട്ടുകളിലെ ചിരട്ടയിലോ ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലോ മഴവെള്ളം കെട്ടി നിന്നാല്‍ കൊതുക് ശല്യം ഉണ്ടാകുമെന്നും, അതുമൂലം വിവിധ തരത്തിലുള്ള രോഗം പടരുമെന്നും പറയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, തങ്ങള്‍ക്കും കൂടി ഉത്തരവാദിത്വമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീവ്രപരിചരണ ഭാഗത്തു കെട്ടി കിടക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."