കോവളത്ത് ഉല്ലാസ ബോട്ട് നടുക്കടലില്‍ മറിഞ്ഞു
കോവളം: ഉല്ലാസ ബോട്ട് തിരയടിയില്‍പെട്ട് നടുക്കടലില്‍ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും ലൈഫ് ഗാര്‍ഡുമാരുടെയും അവസരോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ വൈകുന്നേരം അഞ്ച്മണിയോടെയാണ് കോവളം വിനോദസഞ്ചാര കേന്ദ്രത്തെ ആശങ്കയിലാക്കിയ സംഭവം. ഉത്തരേന്ത്യക്കാരായ നാലു പേരുമായി ബോട്ട് ഇടക്കല്‍ പാറക്ക് സമീപത്തുനിന്നാണ് ഉള്‍ക്കടലിലേക്ക് പോയത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖല ലക്ഷ്യമാക്കി പോയ ബോട്ട് കരയില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ശക്തമായ തിരയില്‍പെട്ട് തല കീഴായി മറിയുകയായിരുന്നു
സമീപത്തുകൂടി കടന്നു പോയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളും കരയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവം കണ്ട് രണ്ടു സ്പീഡ് ബോട്ടുകളിലായി ലൈഫ് ഗാര്‍ഡുമാര്‍ കടലിലേക്കു അതിവേഗമെത്തുകയായിരുന്നു.
അപകടത്തില്‍പെട്ടവരെ രണ്ടു ബോട്ടുകളിലായി കരക്കെത്തിച്ചതോടെയാണ് ആശങ്കക്ക് വിരാമമായത്.
ലൈഫ്ഗാര്‍ഡു സൂപ്പര്‍വൈസര്‍ സിസില്‍ പെരേര രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."