HOME
DETAILS

പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് യാഥാര്‍ഥ്യമാകുന്നു

  
backup
April 04 2017 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf-2


പൊന്നാനി: പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് യാഥാര്‍ഥ്യമാകുന്നു. പൊന്നാനി നഗരസഭയിലെ സുമനസുകളുടെ സഹായത്തോടെ 2014 ലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 9 ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണ് സൗജന്യമായി ഡയാലിസിസ് നടത്തുന്നത്. പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ ഇനിയും 16 രോഗികള്‍ക്കു കൂടി ഡയാലിസിസ് നടത്താന്‍ സാധിക്കും. പുതുതായി 6 ഡയാലിസിസ് മെഷിനുകള്‍ കൂടി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്താന്‍ കഴിയും.ഏപ്രില്‍ മാസത്തില്‍ തന്നെ പുതിയ ഷിഫ്റ്റ് തുടങ്ങാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ വച്ച് ചേര്‍ന്ന ഡയാലിസിസ് മേനേജിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ഒന്നേകാല്‍ ലക്ഷം രൂപ യോഗത്തില്‍ നിന്ന് തന്നെ സംഭാവനയായി ലഭിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. രമാദേവി, ഒ. ഒ ഷംസു, സേതുമാധവന്‍, ഫസലുറഹ്മാന്‍, ബാബുരാജ്, എ.കെ ജബ്ബാര്‍, പി.കെ ഖലീമുദ്ദീന്‍, യു.കെ അബൂബക്കര്‍ , അബ്ദുള്‍ ഖയ്യൂം, കെ.സോമസുന്ദരന്‍, ഡോ. ഷാജ് കുമാര്‍, എസറസ്റ്റ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് പറമ്പില്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago