HOME
DETAILS

കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് പുതിയ മുഖം

  
backup
April 04 2017 | 21:04 PM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2

 

കൊണ്ടോട്ടി: പൊട്ടിപ്പൊളിഞ്ഞ ചുമരുകളില്ല, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമില്ല. കാര്‍ട്ടൂണ്‍ ചിത്രങ്ങളും രോഗങ്ങളുടെ മുന്നറിയിപ്പും എഴുതിയും വരച്ചും കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയുടെ മുഖം അധികൃതര്‍ മാറ്റുന്നു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ഉന്നത സേവനം നല്‍കിയുമാണ് കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മുഖം മിനുക്കുന്നത്. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പിലുടെയും തുക കണ്ടത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ആശുപത്രിയുടെ ഗുണനിലവാരംവര്‍ധിപ്പിക്കുന്നതിനുള്ള കായകല്‍പ്പം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് പ്രത്യേക വാര്‍ഡ് തുടങ്ങി. തികച്ചും ശിശു സൗഹൃദമായാണ് വാര്‍ഡ് തയാറാക്കിയത്. കുട്ടികളെ ആകര്‍ഷിക്കാനും രോഗഭീതികുറയ്ക്കാനും ഒട്ടേറ കാര്യങ്ങള്‍ ആശുപത്രിയില്‍ നടപ്പാക്കി വരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ചുമര്‍ നിറയെ. വാര്‍ഡില്‍ വൈകാതെ ടി.വി സ്ഥാപിക്കും. കാര്‍ട്ടൂണ്‍ ചാനലുകളാണ് ടി.വിയില്‍ പ്രദര്‍ശിപ്പിക്കുക. സംഗീതവുമുണ്ടാകും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഉടനെ എത്തിക്കുമെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. എട്ടു കട്ടികളുകളാണ് കുട്ടികളുടെ വാര്‍ഡില്‍ സജ്ജീകരിച്ചത്. രണ്ട് ശിശുരോഗ വിദഗ്ധര്‍ ആസ്പത്രിയിലിലുണ്ട്.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആശുപത്രിമുറ്റത്ത് പുല്‍ത്തകിടികളും മരത്തണലില്‍ ഇരിപ്പിടങ്ങളുംസ്ഥാപിക്കും. മാലിന്യ സംസ്‌ക്കരണത്തിനും പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ബക്കറ്റ് കമ്പോസ്റ്റ് പദ്ധതിയാണ് നടപ്പാക്കുക. വിവിധ ബക്കറ്റുകളില്‍ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജൈവവളമാക്കുന്നതാണ് പദ്ധതി. ഈ വളം ഉപയോഗിച്ച് ആശുപത്രി വളപ്പില്‍ജൈവകൃഷി നടത്തും. ജലക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണിസ്ഥാപിക്കും. ആശുപത്രി സി.സി.ടി.വി നീരീക്ഷണത്തിലാക്കുന്നതിനുള്ള പദ്ധതി ശുപാര്‍ശ നഗരസഭക്ക് കൈമാറിയിട്ടുണ്ട്. തിരക്കേറിയ ദിവസങ്ങളില്‍ മോഷണം പതിവായതിനാലാണ് സി.സി.ടി.വി. സ്ഥാപിക്കുന്നത്. ഒ.പി ഹാളില്‍ വലിയ ടി.വി സ്ഥാപിച്ച് ആരോഗ്യ സന്ദേശങ്ങളും ബോധവത്കരണവും ജനങ്ങളിലെത്തിക്കാനും പദ്ധതിയുണ്ട്. ശിശുവാര്‍ഡിലേക്കും ഒ.പി ഹാളിലേക്കുമുള്ള ടി.വി. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്. ആഴ്ചയിലൊരിക്കല്‍ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിനും പദ്ധതിയൊരുക്കുന്നുണ്ട്.
വിമാനത്താവള അതോറിറ്റി 68 ലക്ഷം രുപ ചെലവിട്ട് അര്‍ബുദ നിര്‍ണയ ബ്ലോക്ക് ആശുപത്രിയില്‍ സ്ഥാപിക്കുന്നുണ്ട്. ഓഗസ്റ്റ് പതിനഞ്ചിന് കൈമാറുന്ന തരത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിലേക്ക് രണ്ടരക്കോടിയുടെ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് പ്രജക്ട് പ്രൊപ്പോസല്‍ ആരോഗ്യവകുപ്പിന് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago