അധ്യാപനം കീഴ്മേല്‍ മറിച്ച് ബെര്‍ലിനിലെ സ്കൂള്‍
ബെര്‍ലിന്‍: സ്കൂള്‍ വിദ്യാഭ്യാസരീതികളില്‍ വിപ്ലവംകുറിച്ച് ജര്‍മന്‍ സ്കൂള്‍. ദി ഇവാഞ്ചലിക്കല്‍ സ്കൂള്‍ ബെര്‍ലിന്‍ സെന്ററിലാണ് പ്രത്യേക വിഷയങ്ങളോ പാഠ്യപദ്ധതിയോ കുട്ടികള്‍ക്ക് നല്കാതെയുള്ള അധ്യയനരീതി നടപ്പിലാക്കിയിട്ടുള്ളത്. 15 വയസുവരെ കുട്ടികള്‍ക്ക് പഠനവിഷയം സ്വയം തെരഞ്ഞെടുക്കാം. പരീക്ഷയ്ക്ക് തയാറാണെങ്കില്‍ അക്കാര്യം അധ്യാപകരെ അറിയിച്ച് അതിനു തയാറാവുകയും ചെയ്യാം.
പരീക്ഷയില്‍ ഗ്രേഡുകളും നല്‍കുന്നില്ല. മാത്സ്, ജര്‍മന്‍, ഇംഗ്ലീഷ്, സോഷ്യല്‍സ്റ്റഡീസ് എന്നിവയാണ് വിഷയങ്ങള്‍. ഇതുകൂടാതെ റെസ്പോണ്സിബിലിറ്റി, ചലഞ്ച് തുടങ്ങിയ കോഴ്സുകളും ഇവിടെയുണ്ട്. ചലഞ്ച് വിഷയം പഠിക്കുന്ന 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 150 യൂറോ വീതം നല്കി സാഹസികമായ പ്രവൃത്തികള്‍ക്കു വിടും. ഇവര്‍ സ്വന്തമായി സാഹസികകൃത്യം പ്ലാന്‍ ചെയ്യണം. ചിലര്‍ കയാക്കിങിനും ചിലര്‍ ട്രക്കിങിനും പോകും. ആധുനിക കാലഘട്ടത്തിന് അനുസൃതമായുള്ള പഠനമാണിതെന്നാണു പുതിയ പാഠ്യരീതിയെപ്പറ്റി പ്രധാനാധ്യാപിക മാര്‍ഗരറ്റ് റാസ്ഫീല്ഡ് പറയുന്നത്. നാലുവയസുകാരും മൂന്നുവയസുകാരും ആത്മവിശ്വാസത്തോടെ പെരുമാറുന്നത് ഇവിടെ കാണാമെന്നും അവര്‍ ചൂണ്ടിക്കാട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."