ഷൗക്കത്തിന്റെ മരണം നാടിന്റെ നൊമ്പരമായി
നാദാപുരം: അകാലത്തില്‍ മരണമടഞ്ഞ ജാതിയേരി കല്ലുമ്മലിലെ എ.പി ഷൗക്കത്തിന്റെ വേര്‍പാട് പ്രദേശത്തിന്റെ നൊമ്പരമായി. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഷൗക്കത്തിനെ രോഗം പിടികൂടിയ വിവരം അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.
അജ്മാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാട്ടിലെത്തുന്നത്. സാധാരണ അസുഖം എന്ന നിലയില്‍ ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഞായറാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെ കാലത്തു മരണപ്പെടുകയായിരുന്നു.നേരത്തെ ചെക്കിയാട് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായിരുന്നു. ജാതിയേരി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ജെ.എം.സി.സി യുടെ പ്രസിഡന്റാണ് . ജാതിയേരി യിലെ പൗര പ്രമുഖനുംപ്രദേശത്തെ മുസ്ലില്‍ ലീഗ് സ്ഥാപക നേതാവുമായിരുന്ന പരേതനായ ഇ.പി അബ്ദുല്ലയുടെമകനാണ്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വാന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെറുമോത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവു ചെയ്തു. എടച്ചേരിയിലെ കാറ്റില്‍ പകരാന്ഹാജിയുടെ മകള്‍ സാബിറായാണ് ഭാര്യ.സരിസ്തഷെറിന്,സജ ഷെറിന് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."