HOME
DETAILS
MAL
ഉത്തര കൊറിയയില്‍ എംബസി തുറക്കാന്‍ മലേഷ്യ
backup
June 13 2018 | 00:06 AM
ക്വലാലംപൂര്‍: മലേഷ്യ ഉത്തരകൊറിയയില്‍ എംബസി തുറക്കുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നേരിട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.
സിംഗപ്പൂരില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മഹാതീര്‍ മുഹമ്മദ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്യോങ്യാങിലെ അടച്ചുപൂട്ടിയ എംബസി തുറക്കാനാണ് മലേഷ്യയുടെ തീരുമാനം.
കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനായ കിം ജോങ് നാം ക്വലാലമ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയും ഉത്തരകൊറിയയുമായുള്ള ബന്ധം വഷളായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."