ചപ്പാരപ്പടവില്‍ കുന്നിടിച്ചു നിരത്തല്‍
ആലക്കോട്: ചപ്പാരപ്പടവ് തുയിപ്രയിലെ അനധികൃത മണ്ണെടുപ്പിനെതിരേ പ്രതിഷേധം ശക്തം. ജലസ്രോതസ് ഉള്‍പ്പെടെ നികത്തിയാണ് സ്വകാര്യ വ്യക്തി കുന്നിടിച്ച് നിരപ്പാക്കുന്നത്. മൂന്നര വര്‍ഷം മുമ്പ് ഫാം തുടങ്ങാനെന്ന വ്യാജേനയാണ് ചപ്പാരപ്പടവ് സ്വദേശി മൂന്നര ഏക്കറോളം സ്ഥലം വിലക്ക് വാങ്ങിയത്. നിറയെ മരങ്ങളുള്ള പ്രദേശമായതിനാല്‍ അപൂര്‍വ ഇനത്തില്‍ പെട്ട പക്ഷികള്‍ പോലും ഇവിടെ താവളമാക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് യന്ത്ര സഹായത്താല്‍ മരങ്ങള്‍ വെട്ടിമാറ്റുകയും രാത്രികാലങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണിടിച്ചു നിരത്തുകയുമായിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനായി വില്ലേജ് അധികൃതരുടെ അനുമതി വേണമെന്നിരിക്കെയാണ് ഈ അനധികൃത നിരപ്പാക്കല്‍.
സ്ഥലത്തിന് നടുവില്‍ കൂടി ഉണ്ടായിരുന്ന നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. കുന്നിടിച്ചു നിരപ്പാക്കിയതിനുശേഷം വില്ലകള്‍ നിര്‍മിച്ച് വില്‍ക്കാനാണ് സ്ഥലമുടമയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."