ബി.ജെ.പിക്ക് തിരിച്ചടി; ജയനഗറില്‍ കോണ്‍ഗ്രസ് മുന്നേറ്റം
ബംഗളൂരു: ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 15,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദ് രണ്ടാം സ്ഥാനത്താണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ബി.എല്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിന്നീട് ജൂണ്‍ പതിനൊന്നിനായിരുന്നു വോട്ടെടുപ്പ്.
വിജയകുമാറിന്റെ സഹോദരന് ബി.എന്‍ പ്രഹ്ലാദിനെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. കര്‍ണാടകത്തില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതോടെ ജയനഗറില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജെ.ഡി.എസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."